Wednesday, March 9, 2011

അരുതേ ബാല വേല അരുതെന്ന് പറയരുതേ

വലത്തേ കയ്യില്‍ മുറുക്കി പിടിച്ച കോണ്‍ ഐസ് ക്രീമും മറ്റേ കയ്യില്‍ വിറ്റ് തീരാത്ത ലോട്ടറി കെട്ടുകളും അയി മനുകുട്ടന്‍ കടല്‍ തീരത്ത് തിരമാലകള്‍ക് അഭിമുഖമായിരുന്നു.

കുറെ കാലം ആയിട്ടു മനു കുട്ടന്റെ ഉള്ളില്‍ കടന്നു കൂടിയ ഒരാഗ്രഹം ആയിരുന്നു ഒരു ഐസ് ക്രീം. അച്ഛനോടും അമ്മയോടും വാശി പിടിച്ചു ഐസ് ക്രീമും വാങ്ങിച്ചു ഞൊട്ടി ഞൊനഞ്ഞു നടന്നു പോകുന്നു കുട്ടികള്‍ മനുകുട്ടന്റെ മുന്നില്‍, മണലാരണ്യത്തില്‍ അവരുടെ കാല്‍ പാടുകള്‍ അവശേഷിപ്പിച്ചു. ആ കാല്‍ പാടുകള്‍ കണ്ണില്‍ നിന്ന് മറയുന്നത് പോലെ, ആഗ്രഹങ്ങളെ മനുകുട്ടന്‍ മറക്കുകയാണ് പതിവ്.

ഇന്ന് മനുക്കുട്ടന്റെ മുത്തിനോളം പോന്ന ഒരു പെണ്‍കുട്ടി അവനു നേരെ വച്ച് നീട്ടിയ ഐസ് ക്രീം തട്ടി മാറ്റി മനുകുട്ടനെ നോക്കി നിന്ന അവളേം കൂട്ടി അവളുടെ അച്ഛനും അമ്മേം കടന്നു പോയപ്പോള്‍ മുതല്‍ മനുക്കുട്ടന്റെ കൊച്ചു ഹൃദയത്തില്‍ എവിടെയോ ഒരു മുറിവ്. ആ കുഞ്ഞും അവള്‍ വച്ച് നീട്ടിയ ഐസ് ക്രീമും മനസ്സില്‍ ഇങ്ങനെ തികട്ടി വന്നു കൊണ്ടേ ഇരുന്നു. വയ്യാതെ കിടക്കുന്ന അമ്മയെയും, തന്നെ കാത്തിരിക്കുന്ന തന്റെ മാത്രം മുത്തിനെയും ഓര്‍ത്തപ്പോള്‍ പലതവണ കീശ വരെ പോയ കൈ അവന്‍ വളരെ ബുദ്ധി മുട്ടി നിയന്ത്രിച്ചു.

പണ്ട് ദാമുവേട്ടന്റെ ഹോട്ടലില്‍ പണി എടുത്തു കൊണ്ടിരിക്കുമ്പോള്‍ എല്ലാം ഒരു വിധത്തില്‍ നടന്നു പൊയ്ക്കൊണ്ടിരുന്നതാണ്. പണി കുറച്ചു കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും അമ്മയുടെ മരുന്നിനും, പിന്നെ മുത്തിനും അമ്മയ്ക്കും പട്ടിണി ഇല്ലാതെ രണ്ടു നേരം ചോറിനുള്ളതും അവിടുന്ന് തികയുമായിരുന്നു. തനിക്കനെങ്കില്‍ മൂന്ന് നേരം ദാമുവേട്ടന്റെ ഹോട്ടലില്‍ നിന്നും.

എല്ലാം തുലച്ചത് ഏതോ നിയമം ആണത്രേ. പിള്ളേരെ പണി എടുപ്പിച്ചാല്‍ ദാമുവേട്ടന്‍ കേസില്‍ പെടും അത്രേ..
"എനിക്ക് കോടതിയും കേസും വയ്യ കുട്ടാ.. നിനക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കില്‍ എന്നോട് പറഞ്ഞ മതി".
മനുക്കുട്ടന്‍ കാലു പിടിച്ചു കരഞ്ഞപ്പോള്‍ ദാമുവേട്ടന്‍ പറഞ്ഞതാണ്. പണി എടുത്തില്ലങ്കില്‍ കണ്ണ് പൊട്ടെ ചീത്ത പറയുമെങ്കിലും നല്ലവനായിരുന്നു ദാമുവേട്ടന്‍.

പിന്നെയും ആ കുഞ്ഞിന്റെ കണ്ണുകളും അവള്‍ വച്ച് നീട്ടിയ ഐസ് ക്രീമും ഓര്‍ത്തപ്പോള്‍ മനുക്കുട്ടന്‍ ആലോചിച്ചു അല്ലെങ്കില്‍ തന്നെ അമ്മയുടെ അസുഖം ഭേദം ആകില്ല എന്നാണ് അമ്മ തന്നെ പറയുന്നത്.. അസുഖം ഭേധമായില്ലങ്കില്‍ പിന്നെ ഒരു ദിവസം മരുന്ന് കഴിചില്ലങ്കില്‍ എന്താ കുഴപ്പം.. ഇന്ന് ഒരു ദിവസം അമ്മയോട് മരുന്ന് കിട്ടിയില്ല എന്ന് കള്ളം പറയാം. അവസാനം ആ ഓര്‍മ്മ മനുക്കുട്ടനെ കീഴ്പെടുത്തി. അങ്ങനെ സാക്ഷാല്‍ കരിച്ച തന്റെ കുറച്ചു കാലത്തെ ആഗ്രഹാതിനെ കടലിനോടു കിന്നാരം പറഞ്ഞു ഞൊട്ടി ഞൊണയം എന്ന് കരുതി വന്നിരുന്നതാണ് ഇവിടെ.

ലോട്ടറി ടികെറ്റ് അടക്കം ചെയ്ത ബാഗ്‌ നിലത്തു വച്ച് ചമ്രം പടഞ്ഞു ഇരുന്നു, കോണിന്റെ പുറത്തോട്ടു തള്ളി നില്‍കുന്ന ഐസ് ക്രീം മനുക്കുട്ടന്‍ നാക്ക് നീട്ടി നക്കി.

ലോട്ടരീ .. ലോട്ടരീ എന്ന് രാവിലെ മുതല്‍ അലച്ചു തളര്‍ന്ന നാവിനു ആദ്യം അതിന്റെ തണുപ്പ് മാത്രം മനസിലാക്കനെ പറ്റിയിള്ളൂ. ഐസ് ക്രീം കണ്ണിനോടു അടുപ്പിച്ചു സംശയത്തോടെ ഒന്ന് നോക്കി മനുക്കുട്ടന്‍ ഒന്നും കൂടി നാക്ക് നീട്ടി നക്കി, ഇത്തവണ രുചി കിട്ടി. ഹായ് എന്ത് രുചി .. മനുക്കുട്ടന്‍ ഞൊട്ടി ഇറക്കി. മനുക്കുട്ടന്‍ വീണ്ടും നക്കിയും ഞൊട്ടിയും ഐസ് ക്രീം തിന്നുകൊണ്ടിരുന്നു, പെട്ടെന്ന് അമ്മയുടെ മുഖം, മുത്തിന്റെ മുഖം. മനുക്കുട്ടന്‍ ശ്രദ്ധ തിരിക്കാന്‍ കടലിനെ നോക്കി. കടലിലും അമ്മയുടെ മുഖം, തിരമാലകള്‍ക് മുത്തിന്റെ ചിരിയുടെ താളം. മനുക്കുട്ടന്‍ ഐസ് ക്രീമിലോട്ടു നോക്കി. പാതി പോലും ആയില്ല. വീണ്ടും മനസിന്റെ ശ്രദ്ധ തിരിക്കാന്‍ വല്ലാതെ ശ്രമിച്ചു. ഇല്ല പറ്റുന്നില്ല. എന്തായാലും വാങ്ങി പൊയ് കഴിക്കുക തന്നെ, മനുക്കുട്ടന്‍ വീണ്ടും നക്കി നോക്കി, എന്തെ നേരത്തത്തെ രുചി ഇല്ല, കയിക്കുന്നോ ....?? ഹേയി ഒരു രുചിയെ ഇല്ല.. വേണ്ടായിരുന്നു.. വാങ്ങണ്ടായിരുന്നു. വേദന കൊണ്ട് കരയുന്ന അമ്മ വീണ്ടും ഓര്‍മയില്‍, അമ്മ പലപ്പോഴും പറയും,

കുട്ടാ എനിക്ക് ഇനി മരുന്ന് വേണ്ട.. വെറുതെയാ. എന്തിനാ വെറുതെ പൈസ കളയുന്നത്... എന്നാലും പാവം അമ്മ വേദന താങ്ങാനാവാതെ വരുമ്പോള്‍ കരയും, രാത്രിയില്‍ വല്ലാതെ വേദനിക്കുമ്പോള്‍ മനുക്കുട്ടനെ വിളിച്ചു എഴുന്നേല്‍പിച്ചു ചോദിക്കും, മരുന്നുണ്ടോ കുട്ടാ അതില്‍, ആ വെളുത്ത ഗുളിക ഒന്നെടുത്തു തരുവോ.. നേരം വെളുക്കുമ്പോള്‍ വീണ്ടും പറയും കുട്ടാ ഇന്ന് മരുന്ന് വേണ്ട കേട്ടോ, ആ മരുന്ന് കഴിക്കുന്നത്‌ വെറുതെ ആണ് വേദന ഒന്നും മാറില്ല.. അത് വെറുതെ പറഞ്ഞതാണെന്ന് അറിയാം മനുക്കുട്ടന് കാരണം ആ ഗുളിക കഴിച്ച അപ്പോള്‍ ഉറങ്ങും അമ്മ, പിന്നെ കരയില്ല.. മനുക്കുട്ടന്‍ വീണ്ടു ഐസ് ക്രീമിലോട്ടു നോക്കി.. എന്തെ ഇത് വാങ്ങാന്‍ നേരം തന്‍ ഇതൊന്നും ഓര്‍ത്തില്ല. അല്ല ഒര്കാഞ്ഞിട്ടല്ല അമ്മക്ക് ഗുളിക വാങ്ങിക്കണ്ടാന്നു തീരുമാനിച്ചു. .. അമ്മെ മനുക്കുട്ടന് അറിയാണ്ട് പറ്റിയതാണ്.. അവന്‍ ആ ഐസ് ക്രീം മണലില്‍ താഴ്ത്തി, ഇല്ല ഇനി ഇത് കഴിക്കനാവില്ല.. തന്റെ അമ്മയും മുത്തും. അമ്മയുടെ രോഗം അറിഞ്ഞു ഇട്ടിട്ടു പോയതാണത്രെ അച്ഛന്‍. പാവം അമ്മ .. അവനു കരച്ചില്‍ വന്നു. അവന്‍ കടലിനെ നോക്കി, കടല് തന്നെ കളിയാക്കുന്നു, അല്ല വഴക്ക് പറയുന്നു, ഇന്ന് രാത്രിയില്‍ അമ്മ കരഞ്ഞാല്‍ എന്ത് കൊടുക്കും. മനുക്കുട്ടന്റെ കണ്ണ് നീര്‍ ഉണങ്ങി കിടക്കുന്ന മണലില്‍ ഓരോ കറുത്ത പൊട്ടുകളായി. അവനു അമ്മയെ കാണാന്‍ തോന്നി..... വേണ്ട ഇന്ന് മരുന്നിനുള്ള വക ഒപ്പിക്കാതെ വീട്ടില്‍ പോകില്ല. അവനു അമ്മയുടെ കാലു പിടിച്ചു ഒരായിരം തവണ കരയണം എന്ന് തോന്നി. അമ്മെ അമ്മയുടെ കുട്ടന്‍ ഇന്ന് ഒന്നും ഓര്‍ത്തില്ല, അമ്മയെ ഓര്‍ത്തില്ല, മുത്തിനെ ഓര്‍ത്തില്ല. ഇനി ഒരിക്കലും ഇത് ആവര്‍ത്തിക്കില്ല അമ്മെ. മനുകുട്ടന്‍ എഴുന്നേറ്റു. ലോട്ടറി ബാഗ്‌ കയില്‍ എടുത്തു നീറുന്ന മനസുമായി അവന്‍ വിളിച്ചു പറഞ്ഞു

"നാളത്തെ കേരള നാളത്തെ കേരള, ഇതാ ഭാഗ്യം നിങ്ങളെ മാടി മാടി വിളിക്കുന്നു.. നിങ്ങടെ ഭാഗ്യം ഇതാ എന്റെ കയ്യില്‍."

ഒരാളും ഒന്ന് നോക്കി പോലും ഇല്ല. മനുക്കുട്ടന്‍ പ്രതീക്ഷ കൈവിടാതെ വീണ്ടും പറഞ്ഞു

"ഇതാ ഭാഗ്യം നിങ്ങളെ മാടി മാടി വിളിക്കുന്നു നാളത്തെ കേരള നാളത്തെ കേരള"

മനുക്കുട്ടന്‍ ലോട്ടരിയുമായ് കുറെ പേരുടെ പുറകെ കുറെ ദൂരം നടന്നു .. ചിലര്‍ ആട്ടി പായിച്ചു. ചിലര്‍ വഴക്ക് പറഞ്ഞു.. ചിലര്‍ കാണാത്തത് പോലെ പൊയ്.

മനുക്കുട്ടന്‍ കെഞ്ചി നോക്കി ..
ഒരു പത്തു രൂപയുടെ കച്ചോടം കിട്ടിയാല്‍ മതിയായിരുന്നു ..

മനുക്കുട്ടന്‍ വീണ്ടും ചിലരുടെ പുറകെ നടന്നു കെഞ്ചി നോക്കി.
"ചേട്ടാ ഒരെണ്ണം എടുക്കു ചേട്ടാ.. ഒരു ലോട്ടറി എടുക്കു ചേട്ടാ. "
കെഞ്ചി തളര്‍ന്നു മനുക്കുട്ടന്‍ കടല്‍ തീരത്ത് കുനിഞ്ഞിരുന്നു.. ഇന്നിനി അമ്മയെ കാണാന്‍ വയ്യ .. ഇന്ന് അമ്മയുടെ കരച്ചില്‍ കേട്ടാല്‍ താന്‍ ചങ്ക് പൊട്ടി ചാകും ..
മുത്തിനെ ആലോചിക്കുമ്പോള്‍ പോകാതിരിക്കാനും വയ്യ..
മനുക്കുട്ടന് ചങ്ക് പൊട്ടുന്നു, കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.. അവന്‍ ഉച്ചത്തില്‍ കരഞ്ഞു . ഏങ്ങി ഏങ്ങി കരഞ്ഞു ..
പെട്ടെന്ന് മനുക്കുട്ടന്റെ തോളില്‍ ഒരു കൈ, അവന്‍ കരച്ചിലിനിടയിലും തിരിഞ്ഞു നോക്കി, ഒരാള്‍
"എന്തിനാ കുട്ടന്‍ കരയുന്നെ ........ ??"
"സര്‍ ഒരു ലോട്ടറി എടുക്കു സര്‍.. " മനുക്കുട്ടന്‍ കരച്ചിലിനിടയില്‍ പറഞ്ഞു ഒപ്പിച്ചു
"എന്താ കുട്ടന് പൈസക്ക് ആവിശ്യം ഉണ്ടോ .. ??"
"ഹം......" ഏങ്ങലടി മാറാതെ മനുക്കുട്ടന്‍ മൂളി
മനുക്കുട്ടന്റെ കയ്യില്‍ ഒരു 50 രൂപ നോട്ടു വച്ച് കൊടിത്തിട്ടു അയാള്‍ പറഞ്ഞു
"എനിക്ക് ലോട്ടറി വേണ്ട.. പകരം കുട്ടന്‍ ആ കാണുന്ന മഞ്ഞ കെട്ടിടത്തിന്റെ പുറകിലോട്ടു വാ. .."
മനുക്കുട്ടന്‍ അയാള്‍ക് പിന്നാലെ നടന്നു ചെയ്ത തെറ്റിന് ഒരു പ്രാശ്ചിത്തം ആകട്ടെ എന്ന് കരുതിയിട്ടുണ്ടാകും ....